ഇതൊരു ജീവിത കഥ ...... ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിക്കുന്നു എവിടെയോ ........ ഇനിയൊരു പുനര്‍ജന്മതിനായ്........
ഇതുനടക്കുന്നത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്ന് ഒരു തണുത്ത കറുത്ത വാവ് ദിവസം നന്ദു മാളവികയെ ആദ്യമായി കാണുന്നത് . നന്ദു അന്ന് 9 ക്ലാസ്സില്‍ പഠിക്കുന്നു മാളവിക അന്ന് 8 ക്ലാസ്സില്‍ വന്നിട്ട് 3 മാസം മാത്രം .മാളുനു അതൊരു പുതിയ സ്കൂള്‍ ആയിരുന്നു .മാളവികയെ കുറിച്ച് പറയുകയാണെങ്കില്‍ ഒത്തിരി ഉണ്ടു .അവളുടേ കാലില്‍ ഒരു കൊലുസ് ഉണ്ടു അതു നന്ദുന്നു ജീവന്‍ ആയിരുന്നു .പിന്നെ നന്ദു എന്നും കുറി തൊട്ടേ ക്ലാസ്സില്‍ വരൂ .പിന്നെ കയില്‍ ഒരു കറുത്ത ചരട് പിന്നെ കഴുത്തില്‍ ഒരു കറുത്ത മാല ....പിന്നെ ചെവിയില്‍ ഒരു കൊച്ചു എക്സ്ട്രാ കമ്മല്‍ .പിന്നെ അവളുടേ നല്ല മുടി നല്ല നീളമുള്ള മുടി .ഇതായിരുന്നു എന്റെ സ്വന്തം മാളവിക ....
എന്നെ കുറിച്ച് ഞാന്‍ ഒന്നും കൂടുതല്‍ പറയുന്നില്ല ..... അത് എന്റെ വാക്കുകളില്‍ നിന്നും നിങ്ങള്ക് എന്നെ മനസിലാകും എന്ന് വിശ്വസിക്കുന്നു .
നല്ല മഴയുള്ള കറുത്ത വാവ് ദിവസം .....നന്ദു മാളവികയെ ആദ്യമായി കാണുന്നു ....മഴ നനഞു കുട മടക്കി ക്ലാസ്സില്‍ പ്രവേശിക്കുന്ന മാളവിക .... നന്ദു മാളു നോട് കുട വാങ്ങി അടുത്ത ക്ലാസ്സിലേക്ക് പോയി
ആ കുടമാറ്റം മാളവിക നന്ദുന്റെ മനസ്സില്‍ ഇടം പിടിച്ചിരുന്നു . അന്നു തുടങ്ങിയ ബന്ധം ഇന്ന് മരിക്കാതെ നില്കുന്നു .എപ്പോള്‍ 15 വര്‍ഷങ്ങള്‍ കഴിഞ്ഞു മാളവിക നന്ദുന്റെ കൂടെ ഇന്നും ജീവിക്കുന്നു .ഒരു നിഴലായി.വിധി അവരെ അകറ്റിയെങ്കിലും . ഒരിക്കലും മരിക്കാത്ത മനസുമായി എവിടെയോ ഇരുന്നു പരസ്പരം സ്നേഹിക്കുന്നു .ഒരുമിച്ചവര്‍ സ്വപ്നം കണ്ട ജീവിതതിനായ്
9 comments:
തുടരൂ... നോക്കട്ടെ
നന്ദു..ബുലോകത്തേക്ക് സ്വഗതം... പിന്നെ, പിന്നെ എന്നുള്ള ആവർത്തനങ്ങൾ ഒഴിവാക്കുക...എഴുത്ത് തുടരുക എല്ലാ ഭവുകങ്ങളും
നല്ല എഴുത്ത്..
ഞാനും പുതിയ ആളാ...
ഹലോ നന്ദു, സ്വാഗതം. ഇനിയും എഴുത്ത് തുടരൂ. ജാലകത്തിലും മറ്റും രജിസ്റ്റര്‍ ചെയ്യൂ.
ഇനിയും കാണാം.
നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു. സ്വാഗതം!
ഇനിയും എഴുതൂ... ആശംസകള്‍ !
Divine love..
aashamsakal....
nannayittundu.... aduthathinayi kaathirikkunnu... aashamsakal.....
Post a Comment