ദിവസങ്ങള്‍ കടന്നുപോയി നന്ദു മാളുനെ കൂടുതല്‍ കൂടുതല്‍ സ്രെദിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാവിലെ 8 .30 മണിക്കുള്ള ചമ്പകര എന്നാ ബസില്‍ അവള്‍ അവിടെ ഇറങ്ങും .നന്ദു ആ ടൈമില്‍ കൃത്യമായി അവിടെ ബസ് സ്ടോപ്പില്‍ കാത്തു നില്കുമായിരിന്നു .ദേ അവള്‍ വന്നിറങ്ങി .മാളു അതാ നടന്നു നീങ്ങി .. നന്ദു പിന്നാലെ പതുക്കെ നടന്നു തുടങ്ങി ...കൊലുസു സബ്തം കാതില്‍ കേള്‍ക്കും വിധം .അവള്‍ പിരകോടു തിരിങ്ങു നോക്കി നന്ദു നടതതിന്റ്റെ സ്പീഡ് കുറച്ചു. മാളു തിരിഞ്ഞു നോക്കികൊണ്ടിരുന്നു .നന്ദുന്നു ഉള്ളില്‍ എന്തോ ചെറിയ ഭയം മാളു വല്ലോം പറയുമോ .പെട്ടന്നു നടപിന്റ്റെ സ്പീഡ് കൂടി .അങ്ങനെ അവര്‍ അവരുടെ ക്ളാസ് മുറികളില്‍ പ്രവേശിച്ചു.
നന്ദുന്നു ചെറിയ ഒരു പേടിയും ചമ്മലും ഉണ്ടു .അവളുടെ മുഖത്തു ഒന്ന് നോക്കാന്‍ .സമയം കിട്ടുമ്പോള്‍ നന്ദു മളുന്റ്റെ ക്ളാസ് പോകുമായിരുന്നു മാളുനെ ഒന്ന് കാണാന്‍ .ക്ളാസ് മുറിയുടെ വാതില്കല്‍ ആരോടെങ്കിലും ചുമ്മാ സംസരിചികൊണ്ടു നില്കും .കാരണം മാളു അകത്തുണ്ട് .കൂടുകരോട് സംസരികുമ്പോള്‍ ഒന്ന് മുഖം മതി അവളെ ഒന്ന് നോക്കും .ഈ ചേഷ്ടകളെല്ലാം മലുനു നന്നായിട്ടറിയാം .മാളു ആണെകില്‍ ഒന്നും അറിയാത്ത മട്ടില്‍ ഇരിക്കും.അവള്‍ ഒത്തിരി കൊതിചിട്ടുന്റ്റെ അവന്‍ ഒന്ന് വന്നു മിണ്ടുന്ന നേരം കാത്തു .എന്നു അവള്‍ നിരാശയായി വീട്ടില്‍ പോകും
പലവട്ടം നന്ദു , മാളു ഇരിക്കുന്നതിന്റ്റെ അടുള്ള ജനാലയില്‍ മറഞ്ഞു നിന്നു മാളുനെ ഒളിഞ്ഞു നിന്നു നോക്കുന്നത് ഇപ്പോഴും ഒരു കരള്‍ സ്പര്‍ശം പോലെ ഓര്‍കുന്നു .ഒന്നും മറക്കാന്‍ പറ്റില്ല.അങ്ങനെ ക്ളാസ് വിട്ടു എല്ലാവരും വീട്ടില്‍ പോകുന്നു മാളു പതിയെ നടക്കാന്‍ തുടങ്ങി .അവള്‍ പിറകോട്ടു തിരിഞ്ഞു പലവട്ടം നോക്കി നന്ദുനെ കാണുന്നില്ല.അതാ നന്ദു വരുന്നു മളുന്റ്റെ മുഖത്ത് ഒരു ചെറിയ പരിഭവം കാണുന്നുണ്ടായിരുന്നു. അതു മറ്റാരെയും അറിയിക്കാതെ അവള്‍ മെല്ലെ നടന്നു.നന്ദു തൊട്ടു
പിന്നാലെ തന്നെ ഉണ്ടു എന്നു അവള്‍ പലവട്ടം ഉറപ്പുവരുത്തി .അപ്പോഴേക്കും ബസ് സ്റ്റോപ്പ് എത്തിയിരുന്നു. അവിടെ ആകെ ബഹളം ബസില്‍ കയറാന്‍ ഒരു കൂട്ടം തന്നെ ഉണ്ടു .നന്ദു മാളുനെ നോക്കി മാറിനിന്നു .ബസ് എത്തി മാളു ബസില്‍ കയറി .ബസ് ബെല്‍ അടിച്ചു പോകുകയായി .ഒരു ചെറിയ നൊമ്പരവും പിന്നെ അതിലേറെ സന്തോഷവും അവന്റെ മനസ്സില്‍ ഉണ്ടായിരുന്നു .കാരണം നാളെയും അവളെ കാണാമല്ലോ.
ഇങ്ങനെ നാളുകള്‍ കഴിഞ്ഞു പോയി .അവന്റെ ക്ലാസ്സില്‍ ഇ പ്രണയം എല്ലാവരും അറിഞ്ഞു .അവനെ മാളു എന്നു വിളിച്ചു കളിയാകാന്‍ തുടങ്ങി .അതു അവള്‍ അറിഞ്ഞു .പലവട്ടം മാളുനെ ഒരു നോക്ക് കാണാന്‍ ആ ജനാലകല്‍കരുകില്‍ നന്ദു പോകാറുണ്ടായിരുന്നു .അതു മാളു നന്നായി അറിയാം.
പക്ഷെ ആദ്യ കാലങ്ങളില്‍ മളുനു അവനെ ഇഷ്ടമില്ലായിരുന്നു.ഒരു ദിവസം റീമ, അവന്റെ ക്ലാസ്സില്‍
പഠിക്കുന്ന കുട്ടി മാളുനെ കണ്ടു ."ദേ മാളുനെ ഞങ്ങളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ഇഷ്ടമാണ് "
മാളുന്റെ മുഖം ഒന്നു മാറി .എന്നിടവള്‍ രീമയോടു ചോതിച്ചു ആരാ കക്ഷി .അതാ അല്പദൂരെ നന്ദു നില്പുണ്ടായിരുന്നു. മാളു ഒന്നും മിണ്ടാതെ രീമയോടു പറഞ്ഞു "ഞാന്‍ പോകുവാ ചേച്ചി ".
പക്ഷെ ഈ സംഭവങ്ങള്‍ നന്ദു അറിഞ്ഞത് 15 വര്‍ഷങ്ങള്‍ക് ശേഷം.അങ്ങനെ നന്ദു ദിവസവും മാളുനെ രാവിലെയും വൈകുന്നേരവും പുറകെ പോകുക എന്നാ തൊഴില്‍ ഭംഗിയായി ചെയ്യുന്നുണ്ടായിരുന്നു .ദിവസങ്ങള്‍ കടന്നുപോയി .അങ്ങനെ മാളു 8 തരം ഭംഗിയി തീര്‍ത്തു .
ഇന്നു മധ്യ വേനല്‍ അവധി കഴിഞ്ഞു മാളുവും നന്ദുവും വീണ്ടും സ്കൂളില്‍ എത്തും.രണ്ടു മാസം നന്ദു വീര്‍പു മുട്ടി കഴിച്ചു കൂടി .നന്ദുന്നു മനസില്‍ ഒരു മഴ പെയ്തു തോര്‍ന്ന സന്തോഷം ഉണ്ടായിരുന്നു .അങ്ങനെ വീണ്ടും നന്ദു മാളുനെ കണ്ടു .
ഒരു ദിവസം പെട്ടന്നു റീമ ചേച്ചിയെ മാളു കണ്ടു .എന്നിടവള്‍ പറഞ്ഞു " ചേച്ചി എനിക്കും ഇഷ്ടമാണെന്നു തോന്നുന്നു ".അപ്പോള്‍ ചേച്ചി ചോതിച്ചു എല്ലാം ആലോചിചിട്ടാണോ .മളുനു പ്രതീക്ഷിക്കാത്ത ഒരു ചോദ്യം .അവള്‍കൊന്നും പറയാന്‍ സാധിച്ചില്ല .ഒന്നും മിണ്ടാതെ മാളു നടന്നകന്നു .അവള്‍ അവനെ സ്നേഹിച്ചു തുടങ്ങി. അങ്ങനെ ആ ബന്തം അവിടെ തുടങ്ങി .
പലപ്പോഴും അവള്‍ കൊതിക്കരുണ്ടായിരുനു അവന്‍ വന്നു മിണ്ടുന്നതും കാത്തു .പക്ഷെ എല്ലാം ഒരു
കനവായി മിന്നി മറഞ്ഞു .ഇപ്പൊള്‍ മാളുന്റെ ക്ലാസ്സ് മുറി മാറ്റി .പക്ഷെ ഇപ്പോഴത്തെ മുറി നന്ദുന്റെ ഫിസിക്സ് ആന്‍ഡ് ഇലക്ട്രോണിക് ലാബ് എതിര്‍ വശത്താണ് .നന്ദു നോക്കിയാല്‍ കാണാം മാളു ഇരിക്കുന്നത് .ലാബ് ഉള്ള ദിവസങ്ങളില്‍ നന്ദു ലാബ് ചെയ്യാറില്ലായിരുന്നു കാരണം ഒന്നു തലയുയാര്‍ത്തി നോക്കിയാല്‍ ദേ മാളു അവിടെ ഇരിക്കുന്നത് കാണാം .
ക്ലാസ്സ് നടക്കുമ്പോള്‍ മാളു തല വെട്ടിച്ചു നന്ദനെ നോക്കുണ്ടായിരുന്നു പല തവണ .ഇതു നന്ദു സ്രെതിക്കാരുണ്ടയിരുന്നു.ഇങ്ങനെ മിണ്ടും ഇനി മിണ്ടിയാല്‍ മാളു വല്ലോം പറയുവോ അവന്റെ മനസ്സില്‍ ഒരു പാടു ചോദ്യങ്ങള്‍ .പിന്നെ അവനെന്തോ ചെറിയ ഭയം manasil .നന്ദു എങ്ങാനും
കംപ്ലൈന്റ്റ് ചെയ്താല്‍ ആകെ പ്രശ്നം ആകും .കാരണം സ്കൂള്‍ പ്രിന്‍സിപ്പല്‍ നന്ദുന്റെ അച്ഛന്റെ അടുത്ത
അറിയാവുന്ന ആളായത് കൊണ്ടാവാം .
അവള്‍ മിണ്ടും എന്നോര്‍ത്ത് നന്ദു ഇരിന്നു. നന്ദു മിണ്ടും എന്നോര്‍ത്ത് മാളുവും .അവള്‍ വളരെ വളരെ കൊതിച്ചു അവള്‍ വന്നു മിണ്ടും എന്നും മറ്റും ,എല്ലാം എല്ലാം ഒരു കനവുപോലെ ഇപ്പൊള്‍ എനിയ്ക്കു തോന്നുന്നു .എല്ലാം നഷ്ടമായി .ഇന്നും എന്നെ പിന്തുടരുന്നു ഈ വേദനകള്‍
അങ്ങനെ ഓണം പരിക്ഷ ക്രിത്മസ് പരിക്ഷ എല്ലാം കടന്നുപോയി. ക്രിത്മസ് പരിക്ഷ കഴിഞ്ഞു സ്കൂള്‍ തുറന്നു .പതിവ് പോലെ മാളു വരുന്നതും കാത്തു ബസ് സ്റൊപ്പിന്റെ അടുത്തു ഞാന്‍ നിന്നു .കണ്ടില്ല അവളെ ക്ലാസ്സ് തുടങ്ങാന്‍ സമയം ആയി .എന്തുപറ്റി അവള്‍ക് .ആരോട് ചോതിക്കും .
ഇനി ക്ലാസ്സില്‍ പോകുക തന്നെ .മനസില്ല മനസോടെ ക്ലാസ്സില്‍ എത്തി .ആകെ എന്തോ ഒന്നു നഷ്ടമായപോലെ .പിറ്റേ ദിവസവും മാളു വരുന്നതും കാത്തു നിന്നു .ഇന്നും കണ്ടില്ല അവളെ .ഇങ്ങനെ ഒരു ആഴ്ച കഴിഞ്ഞു പോയി .അപ്പോഴാണ് മുരളി പറയുന്നത് മാളു സ്കൂള്‍ മാറി എന്നു .നന്ദുന്നു ആകെ വിഷമം ആയി .എന്തിനാണവള്‍ അങ്ങനെ ചെയ്തത് .ഞാന്‍ ഒരു തരത്തിലും ശല്യം ചെയ്തിട്ടില്ല ഇതുവരെ . മുരളിയോടു തന്നെ ചോതിക്കുക .ഞാന്‍ മുരളിയോടു ചോതിച്ചു ,മുരളി എന്റെ കൂടുകാരന്‍ പിന്നെ മാളുന്റെ ബന്തുവും .പിന്നെ ഇനി ചോതിക്കാന്‍ രണ്ടു പേര്‍ മാത്രം .ജയയും ശാന്തിയും .ഇവര്‍ എല്ലാവരും പരസ്പരം അറിയുന്നവര്‍ .ഞാന്‍ ചോതിച്ചു ആര്‍കും അറിയില്ല .എന്തു ചെയ്യും എന്നറിയാതെ ഞാന്‍ ഏകനായി പോയതുപോലെ .
ഈശ്വരന്‍ തന്നെ ശരണം .എന്റെ വീടിന്റെ അടുത്തുള്ള ഭഗവതി ക്ഷേത്രം , അവിടെ ച്ചെന്നു അമ്മയെ കാണുക തന്നെ .അവിടെ നീര്‍ച്ചകള്‍ പലതും കഴിപ്പിച്ചു .മാളുനെ ഒന്നും കാണാന്‍ വേണ്ടി .ഒരു ദിവസം ഞാന്‍ അറിഞ്ഞു എന്റെ ഒരു കൂടുകാരന്‍ മാളു അയച്ച ഒരു എഴുത്തിനെ കുറിച്ച് .അതില്‍ അവള്‍ നന്ദുനെ പറ്റി ഒത്തിരി ചോതിചിരിക്കുന്നു .ആ ദിവസം ഞാന്‍ ഇപ്പോഴും ഓര്‍കുന്നു .എന്നെ എന്റെ സുഹൃത്തുകള്‍ കളിയാക്കിയതും ...എനിക്കുറങ്ങാന്‍ പറ്റിയില്ല .അന്നുമുതല്‍ നന്ദുന്നു ഉറക്കം ഇല്ലാത്ത രാത്രികള്‍ ആയിരുന്നു.ഇന്നും അങ്ങനെ തന്നെ .
ഒരു ദിവസം ഞാന്‍ അറിയുന്നു എന്റെ മാളു അവളുടെ വലിയച്ഛന്റെ വീട്ടില്‍ നിന്നു പഠിക്കുന്ന കാര്യം .വീണ്ടും ആ ബന്ദം അവിടെ തുടങ്ങുന്നു .അങ്ങനെ നന്ദു ആദ്യം മാളുനു എഴുത്തുകള്‍ എഴുതാന്‍ തുടങ്ങി .മാളുവും .അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു മാളു 10 തരം കഴിഞ്ഞു .അവള്‍ മൌന്റ്റ് കാര്‍മേല്‍ സ്കൂളില്‍ +1 ചേര്‍നു . ഈശ്വര ഭാഗ്യം എന്നല്ലാതെ എന്തു പറയും നന്ദു 3 സഹോദരിമാര്‍ അവിടാണ് പഠിക്കുന്നത് .ഒരു പക്ഷെ ഭാഗവിതി ആ പ്രാര്‍ത്ഥന കേടു കാണും.
നന്ദുന്റെ ഒരു പെങ്ങള്‍ അവിടെ ഹോസ്ടലില്‍ നിന്നാ പഠിക്കുന്നത് .എല്ലാ ആഴ്ചയിലും നന്ദു അവള്‍ക് ഡ്രസ്സ് കൊടുക്കാന്‍ അവിടെ പോകുവായിരുന്നു .മാളു എന്നും നന്ദുനെ കാണുവായിരുന്നു.എന്നിരുന്നാലും മാളുനെ നാണം കാരണം അവള്‍ അവടെ മുന്‍പില്‍ വരാന്‍ മടിച്ചു .എന്നും അവള്‍ സ്കൂളിന്റെ ക്ലാസ്സ് മുറിയോട് ചെര്‍നുള്ള തൂണില്‍ ചാരി നിന്നു അവനെ നോക്കി കാണുമായിരുന്നു .
അങ്ങനെ മാളു എന്റെ എല്ലാവരും ആയി നല്ല അടുപ്പത്തിലായി .എന്റെ വീട്ടില്‍ ഈ ബന്ധം അറിഞ്ഞു .അമ്മ ഒന്നും എന്നോട് പറഞ്ഞില്ല .ഒന്നു മാത്രം പറഞ്ഞു നിന്റെ ഫൈനല്‍ ഇയര്‍ എക്സാം വരുന്നു ....
അതാണ് ഇപ്പൊള്‍ സ്രെതികേണ്ടത്.ഒരു ദിവസം അമ്മ ഡ്രസ്സ് കൊടുക്കാന്‍ ആ സ്കൂളില്‍ പോയി .അപ്പോള്‍ മാളു ,ശ്യാമ പിന്നെ അനു ( എല്ലാം എന്റെ സിസ്റ്റര്‍ ) സംസാരിക്കുന്നത് അമ്മ കണ്ടു .അമ്മ വരുന്നത് കണ്ടപ്പോള്‍ അനു പറഞ്ഞു ഇതാണ് ഏട്ടന്റെ അമ്മ .കേട്ട പാതി കേള്‍കാത്ത പാതി മാളു ഓടി മാറി .അമ്മ ചോതിച്ചു ഏതാ ആ കുട്ടി ?.അനു പറഞ്ഞു ഇതാണ് മാളവിക .അമ്മ മാളുന്റെ അടുത്തു ച്ചെന്നു സംസാരിച്ചു " മക്കള്‍ ഇപ്പൊള്‍ പഠിക്കുകയല്ലേ ? ഇപ്പൊള്‍ എങ്ങനോന്നും വേണ്ട പഠിപ്പൊക്കെ കഴിഞ്ഞു മതി എങ്ങനോകെ എന്നു ". ഇപ്പൊള്‍ രണ്ടുപേരും പഠിപ്പില്‍ നോക്കണം അല്ലാതെ ഇങ്ങനെ നടന്നാല്‍ പോര .
അമ്മ വീട്ടില്‍ എത്തുന്നതിനു മുന്‍പു മാളു നന്ദുനെ വിളിച്ചു .നടന്നതെല്ലാം പറഞ്ഞു .അമ്മ വന്ന സമയത്തു നന്ദു ചോതിച്ചു ,അമ്മ മാളുനെ കണ്ടു അല്ലേ ? എന്നിട്ടു എന്തു പറഞ്ഞു രണ്ടു പേരും ?.
അമ്മ അതിനു മറുപടി കൊടുത്തു ,,,,,,, അപ്പോള്‍ നിനക്ക് ആ ന്യൂസ് ഞാന്‍ വരുന്നതിനു മുന്‍പു അവള്‍ വിളിച്ചു പറഞ്ഞല്ലേ ?. കൊള്ളാം .....! രണ്ടുപേരും
അമ്മ മാളുനെ കണ്ട കാര്യം അടുത്തുള്ള നന്ദുന്റെ വലിയച്ഛന്റെ വീട്ടില്‍ പറഞ്ഞു.പിന്നെ എന്തോ പറഞ്ഞത് നന്ദുനെ ഇഷ്ടമായില്ല .അമ്മ അവനു 10 തരം കഴിഞ്ഞപ്പോള്‍ വാങ്ങി തന്ന സ്വര്‍ണ മാല അവന്‍ വലിച്ചൂരി അമ്മക്ക് കൊടുത്തു .അവര്‍ രണ്ടു പേരും ഒരു ആഴ്ച മിണ്ടാതെ ഇരിന്നു .പക്ഷെ അമ്മക്ക് മലവിഅകയെ വലിയ ഇഷ്ടമയിരുന്നു .എന്നും ചോതിക്കുംയിരുനു അവളുടെ കാര്യം .പിന്നെ ഒരു ചെറിയ പേടിയുണ്ടായിരുന്നു ,,കാരണം അവളുടെ അച്ഛന്‍ വക്കീല്‍ ആണല്ലോ ,തന്റെ മകനെ വല്ലോ ചെയ്താലോ .എന്നോകെ ഭയം ഉണ്ടായിരുന്നു
പിന്നുള്ള എല്ലാ കാര്യങ്ങള്‍ പെങ്ങള്‍ നോക്കിയിരുന്നു.അങ്ങനെ മാളുനു നന്ദു വീടിലെ ഫോണ്‍ നമ്പര്‍
കൊടുത്തു .പിന്നെ എന്നും വൈകുന്നേരം മാളു നന്ദുനെ ഫോണ്‍ ചെയ്യുമായിരുന്നു .അതിനു മാളു ഒരു മുടക്കം പോലും വരുത്തിയിട്ടില.അങ്ങനെ കാലങ്ങള്‍ കടന്നുപോയി .ആ ദിവസങ്ങള്‍ എന്നും നന്ദു ഓര്‍കും.അങ്ങനെ അവര്‍ കൂടുതലും നിശബ്തമായ ഒരു പ്രണയം ആയിരുന്നു. രണ്ടു മനസുകള്‍ ചിന്തിക്കുന്നത് ഒന്നായിരുന്നു .അതായിരുന്നു അവരുടെ വിജയം .കാലങ്ങള്‍ കടന്നുപോയി , നന്ദു വലിയ പഠിപ്പിനു നടു വിട്ടുപോകുവാണ്.പക്ഷെ എന്നും മാളു നന്ദുനെ വിളിക്കുമായിരുന്നു .
2000 ഓഗസ്റ്റ് 16 നന്ദു സേലത്തുള്ള ഒരു കോളേജില്‍ പഠിക്കാന്‍ പോയി .നന്ദുന്നു മാളുനെ കാണാതിരിക്കാന്‍ പറ്റില്ല .പക്ഷെ ഇപ്പോഴത്തെ അവസ്ട വളരെ വിഷമം ആയിരുന്നു .നന്ദു പഠിത്തം നിര്‍ത്തിയാലോ എന്നുവരെ വിചാരിച്ചു.പക്ഷെ വീടുകരെ ബുദ്ധിമുട്ടിക്കാന്‍ അവനെ മനസ് വന്നില്ല
കുറച്ചു നാള്‍ നന്ദുന്നു മാളുനെ വിളിക്കാന്‍ സാധിച്ചില്ല ,,,,ഒരിക്കലും നിനക്കാതെ ഒരു ചതി വരുമെന്ന് നന്ദു കരുതിയില്ല .അതും സ്വന്തം കൂടുകാരനില്‍ നിന്നു .അവിടെ നന്ദുന്നു നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു .ഹരി പിന്നെ രഞ്ജു മാത്യു .ഇതില്‍ ഹരി ഇപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടു .രഞ്ജു അവന്‍ എന്റെ ലൈഫ് തകര്‍ക്കും എന്നു ഞാന്‍ ഒരിക്കലും വിചാരിച്ചില്ല .എങ്ങനെയോ മാളവികയുടെ സുഹൃത്തിന്റെ ( ഷാരോണ്‍ ) ഫോണ്‍ നമ്പര്‍ രഞ്ജു കിട്ടി .അവന്‍ അവളെ വിളി തുടങ്ങികഴിഞ്ഞിരുന്നു .അവര്‍ നല്ല സുഹൃത്തുക്കള്‍ ആണു ഇപ്പൊള്‍ .ഇ കഥ നടക്കുമ്പോള്‍ .ഒരു നാള്‍ ഒരു വാലന്‍ന്റൈന്‍ ഡേ രഞ്ജു നാട്ടില്‍ പോയി ഷാരോനെ കണ്ടു .അപ്പോള്‍ എന്റെ മാളുവും കൂടെ ഉണ്ടായിരുന്നു.അന്നവര്‍ എന്നെ കുറിച്ച് സംസാരിച്ചു .എന്റെ മനസ് മാറി എന്നും എനിയ്ക്കു വേറെ ഒരാള്‍ പഠിക്കുന്ന സ്ഥലത്ത് ഉണ്ടന്നും മറ്റും .ഞാന്‍ മാളുനെ കുറ്റം പറയില്ല .ഇതൊരു പെണ്ണും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതു അവള്‍ കേള്‍ക്കാന്‍ ഇടയായി .പക്ഷെ അവള്‍കെന്നോട് ഒരു വാക്
ചോതിക്കമായിരുന്നു .
എല്ലാം തകര്‍ന ദിവസം 5 വര്‍ഷം കൂടെ കൊണ്ട് നടന്ന കുട്ടി വെറും കണ്ടു പരിജയം പോലും ഇല്ലതോരുവാന്‍ പറഞ്ഞത് വിശ്വസിച്ചു .ഞാന്‍ മാളുനെ വിളിച്ചു എന്നോട് ഒത്തിരി ദേഷ്യപെട്ടു.അവസാനം എന്നെ "എടാ എന്നെ ഇനി വിളിക്കല്ലേ " എന്നു പറഞ്ഞു .എല്ലാ സ്വപ്നഗലും തകര്‍ണടിഞ്ഞ ദിവസം .ഷാരോണും രഞ്ജുവും അവരുടെ റോള് നല്ലതായി ചെയ്തു .ഈ കാരണം ഞാന്‍ അറിഞ്ഞത് 10 വര്‍ഷങ്ങള്‍ ശേഷം.ആത്മ മിത്രം തന്ന സമ്മാനം .പിന്നെ ഞാന്‍ മാളവികയെ വിളിച്ചിട്ടില്ല .ഷാരോണ്‍ പിന്നെ മാളുനെ പറഞ്ഞത് മനസ് മാറ്റി.എന്റെ ഫോണ്‍ നമ്പര്‍ കീറി കളഞ്ഞു .
പക്ഷെ മാളു തന്റെ തെറ്റ് മനസിലാക്കിയത് വളരെ വൈകി.അവള്‍ അവളോട് ചോതിച്ചു വെറും പരിജയം പോലും ഇല്ലാത്ത ഒരാളെ വിശ്വസിച്ചു എന്റെ നന്ദുനെ ഞാന്‍ .....അപ്പോഴേക്കും എല്ലാം വൈകി പോയിരുന്നു .രണ്ടു പേരും വളരെ അകന്നിരുന്നു .പക്ഷെ മനസ്സില്‍ നന്ദുന്നു മാളുവും ,,,മളുനു നന്ദുവും മാത്രം ആയിരുന്നു അന്നും ഇന്നും .
അവന്‍ പലവട്ടം മാലുന്റെ വീടിനടുത്ത് പോകുമായിരുന്നു എന്നൊക്കെ അവധിക്കു വരുമോ അനോക്കെ ,പക്ഷെ മാളുനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല .മാളുനെ തേടി പല പ്രാവശ്യം അവളുടെ വീടിന്റെ അടുത്തു ച്ചെന്നു .ഒരു നോക്കുകാണാന്‍ വേണ്ടി .
വര്‍ഷങ്ങള്‍ കഴിഞ്ഞു കഴിഞ്ഞ 10 വര്‍ഷം ആയി ആ തേടല്‍ നടന്നു കൊണ്ടിരുന്നു.2010 sep 26 മാളവികയെ നന്ദു കണ്ടു .അവര്‍ പിരിഞ്ഞത് 2000 sep 26 ആയിരുന്നു .കഴിഞ്ഞ 10 നന്ദകുമാര്‍ അനുഭവിച്ച മാനസിക നൊമ്പരം ഒന്നു വേറെ തന്നെ ആയിരുന്നു .തമ്മില്‍ കണ്ടപ്പോള്‍ മാളവിക നന്ദന്റെ അടുത്തു ഓടിയെത്തി .നന്ദേട്ട എന്നു വിളിച്ചു കൊണ്ട് .ആ കാലിന്‍ വീണു മാപ് ചോതിക്കാന്‍
താന്‍ ചെയ്ത തെറ്റ് എത്ര വലുതാണെന്നും അതിന്റെ ശിക്ഷ ഇത്ര വെധനജനകം ആണെന്നും അവള്‍ നന്ദനോട് പറഞ്ഞു .എന്നിട്ടു നന്ദനെ കേട്ടിപിച്ചു കരഞ്ഞു മാളു .നന്ദന്റെ കണ്ണുകളില്‍ കണ്ണുനീര്‍ ഒഴികി തുടങ്ങി .പതിഞ്ഞ സ്വരത്തില്‍ അവന്‍ അവളെ വിളിച്ചു " മാളൂ " എന്താ ഇ കാണിക്കുന്നേ ?.ഇപ്പൊള്‍ നമ്മള്‍ മാത്രമല്ല ഇതു റോഡ് സൈഡ് ആണു .ആളുകള്‍ നോക്കുന്നു .മാളു അതൊന്നും കേള്‍കുന്നുണ്ടായിരുന്നില്ല അവള്‍ക് അവനെ കിട്ടിയ സന്തോഷത്തില്‍ അവള്‍ എല്ലാം മതിമറന്നു നിന്നു.
നന്ദനും മാളുവും 10 വര്‍ഷം എന്നേലും തമ്മില്‍ കാണും എന്നുള്ള പ്രതീക്ഷയില്‍ ജീവിക്കുകയായിരുന്നു.....പക്ഷെ വിധി അവരോടു ഇങ്ങനെ ക്രുരത കാണിക്കും എന്നും അവര്‍ പ്രേതീക്ഷില്ല
Sunday, November 21, 2010
Sunday, October 31, 2010
ഇതു അച്ചു എന്റെ മാളവിക
ഇതൊരു ജീവിത കഥ ...... ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ജീവിക്കുന്നു എവിടെയോ ........ ഇനിയൊരു പുനര്‍ജന്മതിനായ്........
ഇതുനടക്കുന്നത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്ന് ഒരു തണുത്ത കറുത്ത വാവ് ദിവസം നന്ദു മാളവികയെ ആദ്യമായി കാണുന്നത് . നന്ദു അന്ന് 9 ക്ലാസ്സില്‍ പഠിക്കുന്നു മാളവിക അന്ന് 8 ക്ലാസ്സില്‍ വന്നിട്ട് 3 മാസം മാത്രം .മാളുനു അതൊരു പുതിയ സ്കൂള്‍ ആയിരുന്നു .മാളവികയെ കുറിച്ച് പറയുകയാണെങ്കില്‍ ഒത്തിരി ഉണ്ടു .അവളുടേ കാലില്‍ ഒരു കൊലുസ് ഉണ്ടു അതു നന്ദുന്നു ജീവന്‍ ആയിരുന്നു .പിന്നെ നന്ദു എന്നും കുറി തൊട്ടേ ക്ലാസ്സില്‍ വരൂ .പിന്നെ കയില്‍ ഒരു കറുത്ത ചരട് പിന്നെ കഴുത്തില്‍ ഒരു കറുത്ത മാല ....പിന്നെ ചെവിയില്‍ ഒരു കൊച്ചു എക്സ്ട്രാ കമ്മല്‍ .പിന്നെ അവളുടേ നല്ല മുടി നല്ല നീളമുള്ള മുടി .ഇതായിരുന്നു എന്റെ സ്വന്തം മാളവിക ....
എന്നെ കുറിച്ച് ഞാന്‍ ഒന്നും കൂടുതല്‍ പറയുന്നില്ല ..... അത് എന്റെ വാക്കുകളില്‍ നിന്നും നിങ്ങള്ക് എന്നെ മനസിലാകും എന്ന് വിശ്വസിക്കുന്നു .
നല്ല മഴയുള്ള കറുത്ത വാവ് ദിവസം .....നന്ദു മാളവികയെ ആദ്യമായി കാണുന്നു ....മഴ നനഞു കുട മടക്കി ക്ലാസ്സില്‍ പ്രവേശിക്കുന്ന മാളവിക .... നന്ദു മാളു നോട് കുട വാങ്ങി അടുത്ത ക്ലാസ്സിലേക്ക് പോയി
ആ കുടമാറ്റം മാളവിക നന്ദുന്റെ മനസ്സില്‍ ഇടം പിടിച്ചിരുന്നു . അന്നു തുടങ്ങിയ ബന്ധം ഇന്ന് മരിക്കാതെ നില്കുന്നു .എപ്പോള്‍ 15 വര്‍ഷങ്ങള്‍ കഴിഞ്ഞു മാളവിക നന്ദുന്റെ കൂടെ ഇന്നും ജീവിക്കുന്നു .ഒരു നിഴലായി.വിധി അവരെ അകറ്റിയെങ്കിലും . ഒരിക്കലും മരിക്കാത്ത മനസുമായി എവിടെയോ ഇരുന്നു പരസ്പരം സ്നേഹിക്കുന്നു .ഒരുമിച്ചവര്‍ സ്വപ്നം കണ്ട ജീവിതതിനായ്
ഇതുനടക്കുന്നത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്ന് ഒരു തണുത്ത കറുത്ത വാവ് ദിവസം നന്ദു മാളവികയെ ആദ്യമായി കാണുന്നത് . നന്ദു അന്ന് 9 ക്ലാസ്സില്‍ പഠിക്കുന്നു മാളവിക അന്ന് 8 ക്ലാസ്സില്‍ വന്നിട്ട് 3 മാസം മാത്രം .മാളുനു അതൊരു പുതിയ സ്കൂള്‍ ആയിരുന്നു .മാളവികയെ കുറിച്ച് പറയുകയാണെങ്കില്‍ ഒത്തിരി ഉണ്ടു .അവളുടേ കാലില്‍ ഒരു കൊലുസ് ഉണ്ടു അതു നന്ദുന്നു ജീവന്‍ ആയിരുന്നു .പിന്നെ നന്ദു എന്നും കുറി തൊട്ടേ ക്ലാസ്സില്‍ വരൂ .പിന്നെ കയില്‍ ഒരു കറുത്ത ചരട് പിന്നെ കഴുത്തില്‍ ഒരു കറുത്ത മാല ....പിന്നെ ചെവിയില്‍ ഒരു കൊച്ചു എക്സ്ട്രാ കമ്മല്‍ .പിന്നെ അവളുടേ നല്ല മുടി നല്ല നീളമുള്ള മുടി .ഇതായിരുന്നു എന്റെ സ്വന്തം മാളവിക ....
എന്നെ കുറിച്ച് ഞാന്‍ ഒന്നും കൂടുതല്‍ പറയുന്നില്ല ..... അത് എന്റെ വാക്കുകളില്‍ നിന്നും നിങ്ങള്ക് എന്നെ മനസിലാകും എന്ന് വിശ്വസിക്കുന്നു .
നല്ല മഴയുള്ള കറുത്ത വാവ് ദിവസം .....നന്ദു മാളവികയെ ആദ്യമായി കാണുന്നു ....മഴ നനഞു കുട മടക്കി ക്ലാസ്സില്‍ പ്രവേശിക്കുന്ന മാളവിക .... നന്ദു മാളു നോട് കുട വാങ്ങി അടുത്ത ക്ലാസ്സിലേക്ക് പോയി
ആ കുടമാറ്റം മാളവിക നന്ദുന്റെ മനസ്സില്‍ ഇടം പിടിച്ചിരുന്നു . അന്നു തുടങ്ങിയ ബന്ധം ഇന്ന് മരിക്കാതെ നില്കുന്നു .എപ്പോള്‍ 15 വര്‍ഷങ്ങള്‍ കഴിഞ്ഞു മാളവിക നന്ദുന്റെ കൂടെ ഇന്നും ജീവിക്കുന്നു .ഒരു നിഴലായി.വിധി അവരെ അകറ്റിയെങ്കിലും . ഒരിക്കലും മരിക്കാത്ത മനസുമായി എവിടെയോ ഇരുന്നു പരസ്പരം സ്നേഹിക്കുന്നു .ഒരുമിച്ചവര്‍ സ്വപ്നം കണ്ട ജീവിതതിനായ്
Saturday, October 27, 2007
തുടക്കം
എല്ലാവരെയും പോലെ ഞാനും പ്രവേശിക്കുന്നു, ഈ ബൂലോകത്തിലേയ്ക്ക്.... നിങ്ങളിലൊരാളായി, എന്റെ കാല്പാടുകളുമായി.
Subscribe to:
Posts (Atom)